നിര്‍മ്മാതാവുമായി വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ചാര്‍മി. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ട്.
ചാര്‍മിയുടെ പ്രതികരണം ഇങ്ങനെ-‘എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല.
2002ല്‍ നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ചാര്‍മി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും നായികയായി. തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആഗതന്, താപ്പാന തുടങ്ങിയവയാണ് ചാര്‍മി വേഷമിട്ട മലയാള ചിത്രങ്ങള്‍. 2015 ന് ശേഷം സിനിമാനിര്‍മാണ രംഗത്ത് സജീവമാണ് ചാര്‍മി.