തെന്നിന്ത്യയുടെ പ്രിയ നായിക തൃഷ കൃഷ്ണൻ തന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു. അഭിനയമികവിലൂടെ ആരാധക ഹൃദയം പിടിച്ചടക്കിയ നായികയാണ് തൃഷ. നിവിൻ പോളി നായകനായെത്തിയ ഹേയ് ജൂഡിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരം, നിരവധി ഭാഷകളിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങി, 96 അടക്കം ഒരുപിടി വിജയചിത്രങ്ങളുമായി വീണ്ടും ആരാധകരുടെ പ്രിയം പിടിച്ചെടുക്കുകയാണ്. താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം എത്തിയത്. അതിനിടെ നടി ചാർമി കൗർ താരത്തോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് ചാർമി തന്റെ വിവാഹാഭ്യർത്ഥന അറിയിച്ചിരിക്കുന്നത്. തൃഷയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അതിപ്പോൾ അനുവദനീയമാണെന്നും ചാർമി കുറിച്ചിരിക്കുന്നു. തൃഷക്കൊപ്പമുള്ള ഒരു ചിത്രവും ചാർമി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏതായാലും താരത്തിന്റെ ട്വീറ്റിന് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്. 96 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് തൃഷ.
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ലെ ജാനുവിനെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു.രജനികാന്ത് പ്രധാനവേഷത്തില്‍ എത്തിയ പേട്ടയിലും തൃഷ വേഷമിട്ടിരുന്നു. സതുരംഗ വേട്ടൈ 2, ഗര്‍ജ്ജനൈ,
1818 തുടങ്ങിയവയാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.