അസ്ഥി സംബന്ധമായ രോഗത്തെ തുടർന്ന് നടി ചാർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തെ ശുശ്രൂക്ഷിക്കുവാൻ ആരും സഹായത്തിന് ഇല്ലെന്നും അടുത്തുള്ള രോഗികളും അവരുടെ കൂടെ ഉള്ളവരുമാണ് താരത്തെ സഹായിക്കുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയായ ചാർമിള കഴിഞ്ഞ കുറച്ച് കാലമായി ജീവിതത്തില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.
ചെന്നെെയിലെ കുല്പ്പക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയിരിക്കുന്നത്. വിവാഹമോചിതയായ ചാര്‍മിള രോഗിയായ അമ്മയ്ക്കും മകനുമൊപ്പമാണ് കഴിയുന്നത് എങ്കിലും തന്റെ അമ്മയേയും മകനയേും നോക്കാന്‍ പണമില്ലെന്നും തനിക്ക് സിനിമയില്‍ അവസരം തരണമെന്നും നിര്മാതാക്കളോടായി ചാര്‍മിള കുറച്ചുനാള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ വിക്രമാദിത്യന് എന്ന സിനിമയിലൂടെ താരം മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു.