Thursday, April 22

തീയേറ്ററുകളില്‍ വിജയക്കുതിപ്പുമായി ‘ചതുര്‍മുഖം’

Pinterest LinkedIn Tumblr +

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സി യര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചതുര്‍മുഖം ഇന്ന് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന് ലഭിച്ചിരിക്കുന്നത്. രഞ്ജിത് കമല ശങ്കര്‍,സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്. ചിത്രത്തിന്റെ ട്രെയ്ലറും ‘മായകൊണ്ട്’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മമ്മൂക്ക നായകനായ ദി പ്രീസ്റ്റിലെ പ്രകടനം കൊണ്ട് ഏറെ കൈയ്യടി നേടിയ മഞ്ജു വാര്യര്‍ ചതുര്‍മുഖത്തിലൂടെ കൈയ്യടി കൂട്ടിയിരിക്കുകയാണ്. 2021ല്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്കാണ് മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. അനുഗ്രഹീതന്‍ ആന്റണി വിജയം കുറിച്ച് മുന്നേറുന്നതിനിടയില്‍ സണ്ണി വെയ്നും വിജയം തുടര്‍ക്കഥയാക്കുവാനുള്ള ഒരുക്കത്തിലാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.