Sunday, May 9

റോപ്പിൽ തൂങ്ങി സാഹസികമായി ഷൂട്ട് ചെയ്ത് മഞ്ജു വാര്യർ; ചതുർമുഖം സക്‌സസ് സോങ് പുറത്തിറങ്ങി

Pinterest LinkedIn Tumblr +

മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ സക്സസ് സോങ് പുറത്ത്. വിധു പ്രതാപും മിഥുന്‍ അശോകനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗാനം പാടിയിരിക്കുന്നത് വിധു പ്രതാപാണ്. റാപ്പിംഗ് വരികളും ചേര്‍ന്നതാണ് ഗാനം. മലയാളി റാപ്പറായ ഇന്ദുലേഖ വാര്യരാണ് ആ വരികള്‍ പാടിയിരിക്കുന്നത്. കിരണ്‍ലാല്‍ ആണ് ഗാനത്തിന്റെ മിക്‌സിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ചതുര്‍ മുഖം മൂവി മേക്കിംഗ് ഷോട്ടുകള്‍, പ്രമോഷന്‍ വീഡിയോ ക്ലിപ്പുകള്‍, ഗാനത്തിന്റെ മേക്കിങ് വിഷ്വലുകളില്‍ എന്നിവ കൂടി ഉള്‍പ്പെട്ട ഗാനം റെക്കോഡ് ചെയ്തത് എന്‍എച്ച്ക്യു സ്റ്റുഡിയോസിലാണ്.

രഞ്ജീത്ത് കമല ശങ്കറും, സലില്‍.വി യും ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര്‍ മുഖത്തില്‍ ഉണ്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.