ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിന് രാധാകൃഷ്ണനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമായി ചെകുത്താന് എന്നറിയപ്പെടുന്ന അജു അലക്സ്. ഡോക്ടര്‍ ടാഗിട്ട പൊട്ടനാണ് റോബിനെന്ന് അജു അലക്സ് പരിഹസിച്ചു. അവന് ഇനി എവിടെയും ജോലി ചെയ്യാന്‍ പോകുന്നില്ല. ഇത്രയും നാളായിട്ടും അവന് എന്തുകൊണ്ടാണ് പണിക്ക് പോകാത്തതെന്നും അജു അലക്സ് ചോദിച്ചു.
ഏതെങ്കിലും ഡോക്ടര്‍ ഈ പരിപാടിക്ക് വരുമോ. കൊള്ളാവുന്ന ജോലിയാണ് മെഡിക്കല്‍ പ്രൊഫഷന്. റോബിനെ ബിഗ് ബോസ് കഴിഞ്ഞ് ഉദ്ഘാടനത്തിനൊക്കെ വന്ന് അലറിയപ്പോഴാണ് മനസിലായത്. അലററിലും എക്സ്പ്രഷനിലും എന്തോ കുഴപ്പം തോന്നിയെന്നും അജു അലക്സ് പറഞ്ഞു. റോബിന് വിവാഹശേഷം അലറുന്നതെന്തിനായിരിക്കുമെന്നും അജു അലക്സ് പരിസഹിച്ചു. വിവാഹം കഴിഞ്ഞ് പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെന്ന് തോന്നിയാല്‍ അടുത്ത ഉദ്ഘാടനത്തിന് വന്നിട്ട് അതേപ്പറ്റി പറയും. നീയുണ്ടാക്കിയ ഇഡ്ഡലിയുണ്ടല്ലോ എന്ന് പറഞ്ഞ് അലറുമെന്നു അജു അലക്സ് പറഞ്ഞു.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു റോബിന് പ്രശസ്തനായത്. നിരവധി പേര് റോബിന് പിന്തുണയുമായി എത്തിയിരുന്നു. പലയിടങ്ങളിലും ഉദ്ഘാടകനായും അതിഥിയായെത്തിയും റോബിന് തിളങ്ങി. ഒടുവില്‍ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രവും റോബിന് പ്രഖ്യാപിച്ചു. റോബിന് തന്നെയാണ് ചിത്രത്തിലെ നായകനും. അടുത്തിടെയാണ് നടിയും മോഡലും ഡിസൈനറുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന് ശേഷം തന്റെ വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി റോബിന് രംഗത്തെത്തി. തനിക്കെതിര വ്യാപക ഡീഗ്രേഡിംഗാണ് നടക്കുന്നതെന്നും റോബിന് ആരോപിച്ചിരുന്നു.