പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെല്ലിക്കെട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ചെമ്പൻ വിനോദ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രത്തിൽ ഒരു ഗുഹാമനുഷ്യനായ നിയാണ്ടര്ത്താലായി ചെമ്പൻ വിനോദ് എത്തുന്നു. ജെല്ലിക്കെട്ട് ഒരുങ്ങുന്നത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ്. അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയായിരുന്നു ‘മാവോയിസ്റ്റ്.’
ചിത്രത്തിൽ വമ്പൻ താര നിരയാണ് അണി നിരക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രം വിനായകനാണ്. ജെല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു എങ്കിലും സിനിമയുടെ പ്രമേയം ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.