ഏ ആര് മുരുഗദോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന രജിനികാന്തിന്റെ 167ാമത്തെ സിനിമയാണ് ദർബാർ.ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ് വില്ലനാകുന്നുവെന്ന് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് മുതൽ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.ദര്‍ബാറില്‍ 25 വര്‍ഷത്തിന് ശേഷം കാക്കിയിട്ട് രജിനികാന്ത് എത്തുമ്പോള്‍ വില്ലനാകുന്നതിന്റെ ആവേശത്തിലാണോ താങ്കൾ എന്ന ചോദ്യവുമായി ചെമ്പന്‍ വിനോദ് ജോസിനെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം സമീപിച്ചപ്പോള്‍ താൻ ഒന്നും അറിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ദര്‍ബാറിന്റെ ഒരു ഫാന്‍മേയ്ഡ് പോസ്റ്റ് ഷെയര്‍ താരം കുറച്ച് ദിവസം മുമ്പ് ചെയ്തിരുന്നു.
ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണെന്ന് കണ്ട് ഫേസ്ബുക്കില്‍ നിന്ന് ആ പോസ്റ്റര്‍ ഡിലീറ്റും ചെയ്തു.
ഇതാണ് ദർബാർ എന്ന സിനിമയുമായി തനിക്കുള്ള ബന്ധമെന്ന് ചെമ്പൻ വിനോദ് തുറന്നുപറഞ്ഞു. അദ്ദേഹവും രജനി ചിത്രത്തിനുവേണ്ടി കട്ട വെയ്റ്റിംഗിലാണ്.ഇതുവരെ ദർബാർ എന്ന ചിത്രത്തിലേക്ക് തന്നെ ആരും വിളിച്ചിട്ടില്ല എന്നും വിളിച്ചാൽ പോകാൻ റെഡിയായി ഇരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാർത്ത നേരാകാൻ സെന്റ് ജോർജ് പള്ളിയിൽ മെഴുകുതിരി കത്തിക്കാൻ പോവുകയാണെന്ന് ചെമ്പൻ വിനോദ് പറഞ്ഞു.ബോളിവുഡ് ലൈഫ്, ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളിലും ചെമ്പൻ ദർബാറിൽ അഭിനയിക്കുന്ന വിവരങ്ങൾ പ്രചരിച്ചിരുന്നു. നയൻതാരയാണ് ഈ ചിത്രത്തിലെ നായിക.ബോളിവുഡ് താരം പ്രതീക് ബബ്ബര്‍ ആണ് ദര്‍ബാറില്‍ വില്ലന്‍. പ്രകാശ് രാജ്, യോഗി ബാബു, ജെയിന് സര്‍ണ എന്നിവരും സിനിമയിലുണ്ട്.