സണ്ണി ലിയോണിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചെമ്പന്‍ വിനോദ്. എ ഗുഡ് സോള്‍ എന്നാണ് സണ്ണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പന്‍ കുറിച്ചത്. വിനയ് ഫോര്‍ട്ട്, റിമ കല്ലിങ്കല്‍, സൗബിന്, മുഹ്സിന് പരാറി എന്നിവരടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
മച്ചാനേ, ഇത് പോരേ അളിയാ എന്നാണ് വിനയ് ഫോര്‍ട്ടിന്റെ കമന്റ്. ആ മുഖത്തെ ചിരി നോക്കൂ എന്ന് റിമയും കമന്റ് ചെയ്യുന്നു. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
View this post on Instagram
സണ്ണി ലിയോണ്‍ മധുരരാജ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. ഇപ്പോള്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഷീറോയുടെ ചിത്രീകരണത്തിനായി താരം ഇടയ്ക്കിടെ കേരളത്തിലേക്ക് വരാറുണ്ട്.