തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് ചെമ്പൻ വിനോദ് ജോസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചെമ്പൻ വിനോദ് ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസായിരുന്നു വധു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. എന്റെ ‘ചെമ്പോസ്കി’ക്ക് വിവാഹ വാർഷിക ആശംസകൾ എന്നാണ് ചെമ്പൻ കുറിച്ചത്. മറിയവും ഇൻസ്റ്റാഗ്രാമിൽ എന്റെ ‘ചെമ്പോസ്ക’ന് വിവാഹ വാർഷിക ആശംസകളെന്ന് കുറിച്ചിട്ടുണ്ട്.
View this post on Instagram
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങള്‍ അവതരിപ്പിച്ച താരത്തിന്റെ അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ‘സപ്തമശ്രീ തസ്കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.
View this post on Instagram
പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.