സീരിയല്‍ താരം സ്റ്റെബിന് ജേക്കബ് വിവാഹിതനായി. വിനീഷയാണ് താരത്തിന്റെ വധു. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീ കേരളം ചാനലില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്ന ‘ചെമ്പരത്തി പരമ്പര’യിലെ കേന്ദ്ര കഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത് നടന് സ്റ്റെബിന് ജേക്കബ് ആണ്.
വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്റ്റെബിന് വിവാഹ ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
സ്റ്റെബിന് നീര്‍മാതളം എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലെത്തിയത്. സ്റ്റെബിന് എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് ആനന്ദ് എന്ന പേരിലൂടെയാണ്.
ഇന്റീരിയര്‍ ഡിസൈനറാണ് സ്റ്റൈബിന്‍. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.