ഏറെ അപകട സാധ്യത നിറഞ്ഞ ആഴക്കടലില്‍ സാഹസികത നിറഞ്ഞ സീനില്‍ അഭിനയിച്ച് ഏവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ് നടന് ചെമ്പിൽ അശോകന്. തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തെ പശ്ചാത്തലമാക്കി ഷാജി മതിലകം കഥ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ച് വി വി വില്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ‘വിശ്വപാത’ സിനിമയുടെ ചിത്രീകരണത്തിലാണ് ചെമ്പിൽ അശോകന് ഏവരെയും വിസ്മയിപ്പിച്ചത്.
കരയില്‍ നിന്ന് ഏറെ അകലെയായി കടലില്‍ ഷൂട്ട് ചെയ്ത സീനിലാണ് ചെമ്പിൽ അശോകന് ഏറെ സാഹസികമായി അഭിനയിച്ചത്. ഈ സിനിമയില്‍ ഒരു മുക്കുവനായിട്ടാണ് ചെമ്പിൽ അശോകന് അഭിനയിക്കുന്നത്. കരയില്‍ നിന്ന് ഏറെ അകലെയായി കടലിലൂടെ മോട്ടോര്‍ ഘടിപ്പിച്ച വള്ളത്തിലൂടെ ചെമ്പിൽ അശോകന് അവതരിപ്പിക്കുന്ന കഥാപാത്രം ഒറ്റക്ക് യാത്ര ചെയ്യവേ, പെട്ടെന്നുണ്ടാകുന്ന കാറ്റിലും പേമാരിയിലും പെട്ട് ചെമ്പിൽ അശോകന്റെ കഥാപാത്രം കടലിലെ വെള്ളത്തില്‍ വീഴുകയും പിന്നീട് കടല്‍ വെള്ളത്തില്‍ നിന്ന് ഏറെ ആയാസപ്പെട്ട് വള്ളത്തില്‍ പിടിച്ച് കയറി കരയിലേക്ക് വള്ളം ഒറ്റക്ക് തുഴഞ്ഞു വരുന്ന സീനിലാണ് ഏറെ സാഹസികമായി അഭിനയിച്ച് ചെമ്പിൽ അശോകന് സിനിമയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള യൂണീറ്റ് അംഗങ്ങളെ വിസ്മയിപ്പിച്ചത്.