എന്ന് നിന്റെ മൊയ്തീൻ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ആർ എസ് വിമൽ. ആർ എസ് വിമൽ ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. മോഹൻലാൽ ആണ് പോസ്റ്റർ പുറത്ത് വിട്ടത്. ചെത്തി മന്ദാരം തുളസി എന്നാണ് ചിത്രത്തിന്റെ പേര്. ആർ എസ് വിമലിനോടൊപ്പം ഡോക്ടർ സുരേഷ് കുമാർ മുട്ടത്ത്, നിജു വിമൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രണയ മീനുകളുടെ കടൽ
ഫെയിം റിഥി കുമാർ ആണ് നായിക.
വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആർ എസ് വിമൽ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ദ്രുതഗതിയിൽ തന്നെ പുരോഗമിക്കുകയാണ്.കര്‍ണ്ണന്റെ കഥ കേട്ടപ്പോള്‍ തന്നെ വിക്രം സമ്മതമറിയിച്ചു. കര്ണ്ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അതിനായി പ്രത്യേക വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. കുതിരയോട്ടവും ആയോധനമുറകളും വിദേശത്തുപോയി അഭ്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം,വിമല്‍ പറഞ്ഞു.
കര്ണ്ണനെന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. അവസാനം പൃഥിയ്ക്ക് പകരം വിക്രം കര്‍ണ്ണനെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇത് വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത് . ആര് എസ് വിമലിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൃഥ്വിയ്ക്ക് ഡേറ്റില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകന് രംഗത്തു വന്നിരുന്നു.