തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രമായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ഫലം വന്നത്. തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും താൻ വീട്ടിൽ ക്വാറൻ്റൈനിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ട്വീറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആരാധകരെ അറിയിച്ചത്.
“ആചാര്യ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് പ്രൊട്ടോക്കോള്‍ അനുസരിച്ച് നടത്തിയ കോവിഡ് ടെസ്റ്റില്‍ നിര്‍ഭാഗ്യവശാല്‍ ഞാന്‍ പോസിറ്റീവായി. എനിക്ക് രോഗലക്ഷണങ്ങളില്ല, വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉടന്‍ തന്നെ രോഗമുക്തി നേടിയ വിവരം അറിയിക്കും” എന്നാണ് ചിരഞ്ജീവിയുടെ ട്വീറ്റ്.
ఆచార్య షూటింగ్ ప్రారంభించాలని,కోవిడ్ టెస్ట్ చేయించుకున్నాను. రిజల్ట్ పాజిటివ్. నాకు ఎలాంటి కోవిడ్ లక్షణాలు లేవు.వెంటనే హోమ్ క్వారంటైన్ అయ్యాను.గత 4-5 రోజులుగా నన్ను కలిసినవారందరిని టెస్ట్ చేయించుకోవాలిసిందిగా కోరుతున్నాను.ఎప్పటికప్పుడు నా ఆరోగ్య పరిస్థితిని మీకు తెలియచేస్తాను. pic.twitter.com/qtU9eCIEwp
— Chiranjeevi Konidela (@KChiruTweets) November 9, 2020
കാജൽ അഗർവാൾ നായികയായെത്തുന്ന ആചാര്യ എന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ചിരഞ്ജീവി എത്തുന്നത് എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. സെയ് റാ നരസിംഹ റെഡ്ഡി ആണ് ചിരഞ്ജീവിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.