ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ്റ നരസിംഹ റെഡ്ഡി.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.
ചിത്രത്തിന്റെ പ്രചരണാർത്ഥം ചിരഞ്ജീവി ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു. നടൻ പൃഥ്വിരാജും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ലൂസിഫറിലെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് ചിരഞ്ജീവിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും ലൂസിഫറിന്റെ സംവിധായകനുമായ പൃഥ്വിരാജ്. അദ്ദേഹം സ്റ്റീഫൻ നെടുമ്പള്ളി ആകണമെന്ന് പൃഥ്വിരാജ് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ എങ്കിൽ എന്റെ സയ്ദ് മസൂദ് ആയി പൃഥ്വിരാജ് തന്നെ വരണമെന്നായിരുന്നു ചിരഞ്ജീവിയുടെ ആഗ്രഹം.എന്നാൽ രാംചരൻ ആണ് അതിന് ഏറ്റവും യോഗ്യനായ താരം എന്ന് പൃഥ്വിരാജ് മറുപടി കൊടുത്തു.ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യാൻ പ്രിത്വിരാജിനെ ക്ഷണിക്കുകയും ചെയ്തു ചിരഞ്ജീവി.