കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം സിനിമ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മാധ്യമങ്ങളിലൂടെ ഇപ്പോഴിതാ ഫ്യൂണറല്‍ ചടങ്ങുകളുടെ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.
മലയാളികള്‍ക്ക് ചിരഞ്ജീവി സര്‍ജയെ അടുത്ത് പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മേഘ്ന രാജിനെയും അമ്മാവന് അര്ജുന് സര്ജെയെയും നല്ലതു പോലെ അറിയാം.
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മേഘ്ന ആരാധകരുട ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. മേഘ്ന ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരുവിന്റെ മരണം നടന്നത് എന്നതും അത്യന്തം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ നെഞ്ച് തകര്‍ന്ന് കരയുന്ന മേഘ്നയുടെ വീഡിയോകള്‍ യുട്യൂബിലും നിറയുന്നുണ്ട്. താരത്തിന്റ സങ്കടത്തില്‍ സിനിമ ലോകവും ഒന്നടങ്കം കണ്ണീരിലാഴുകയാണ് ഇപ്പോള്‍.
ചീരുവിന് മേഘ്ന അന്ത്യ ചുംബനം നല്കുന്നതിന്റെയും ചീരുവിന്റെ നെഞ്ചില്‍ കിടന്ന് കരയുന്നതിന്റെയും ചിത്രങളും വീഡിയോയും കണ്ട് പ്രേക്ഷകരുടെ കണ്ണുകള്‍
നിറയുകയാണ്. വിവാഹത്തിന് മുന്‍പ് ഇരുവര്‍ക്കും 10 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥയും പറയാനുണ്ട്. ആ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതോടെ 2018ലാണ് മേഘ്നയും ചീരുവും വിവാഹം ചെയ്തത്. ക്രിസ്ത്യന്‍ മതാചാരപ്രകാരവും ഹിന്ദു മതാചാരപ്രകാരവുമായിരുന്നു വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മേഘ്ന തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.