‘അണ്ണാ… ആ സായിപ്പിൻ്റെ കൈയ്യിൽ നിന്ന് കിട്ടിയതിൻ്റെ പാതി താ’ ഈ ഒറ്റ ഡയലോഗിൽ മലയാളികളുടെ മനസിൽ ഇടം നേടിയ അഭിനേതാവ് ഇനിയില്ല. ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകും.
സിനിമയിലും സീരിയലിലും ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ശരൺ നാല് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ലോകം ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ്.