Categories: NewsTamil

കൈയ്യും കാലും കൂട്ടിക്കെട്ടി വായും മൂടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടു; ഷോട്ട് പൂർത്തിയായത് മൂന്നാമത്തെ ടേക്കിൽ..! കോബ്രക്ക് വേണ്ടി ജീവൻ പണയം വെച്ച് ചിയാൻ വിക്രം

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്‌ത വിക്രം ശങ്കർ ഒരുക്കിയ ഐയിൽ കൂനനാകുവാൻ സംവിധായകൻ ആവശ്യപ്പെടാതിരുന്നിട്ടും ശരീരഭാരം കുറച്ചിരുന്നു.

ഇപ്പോഴിതാ പുതിയ ചിത്രമായ കോബ്രക്ക് വേണ്ടിയും അത്തരത്തിൽ ജീവൻ പണയം വെച്ചൊരു പ്രകടനം നടത്തിയിരിക്കുകയാണ്. സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. കൈയ്യും കാലും വായും മൂടിക്കെട്ടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടുള്ള ഒരു സീനാണ് ഷൂട്ട് ചെയ്‌തിരുന്നത്‌. ഡ്യൂപ്പിനെ വെച്ചാണ് ആദ്യം ചെയ്തതെങ്കിലും ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുള്ള കാരണം ഡ്യൂപ്പിന് അധികനേരം പിടിച്ചു നിൽക്കുവാനായില്ല. അത് കൊണ്ട് തന്നെ ഷോട്ട് കൃത്യമായി എടുക്കുവാനായില്ല.

ആ സീൻ ഒഴിവാക്കുവാൻ തീരുമാനിച്ച സംവിധായകനോട് വിക്രം തന്നെയാണ് ഡ്യൂപ്പില്ലാതെ ചെയ്യാമെന്ന് പറഞ്ഞത്. കൈയ്യും കാലും വായും മൂടിക്കെട്ടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടു ചിയാൻ വിക്രം ആ ഷോട്ട് എടുത്തെങ്കിലും സഹനടൻ കൂടുതൽ നേരം പിടിച്ചു നിൽക്കുവാനാകാതെ വന്നതിനാൽ ആ ഷോട്ടും ശരിയായില്ല. ഉള്ളത് വെച്ച് ശരിയാക്കാം എന്ന് സംവിധായകൻ പറഞ്ഞെങ്കിലും വിക്രം മറ്റൊരു ടേക്ക് കൂടി എടുക്കാം എന്ന് നിർബന്ധിക്കുകയും അത് ഓക്കെ ആകുകയും ചെയ്‌തു.

വിക്രത്തിന്റെ കണ്ണിലും ചെവിയിലും എല്ലാം വെള്ളം കയറുകയും ഒരു ഞരമ്പ് ബ്ലോക്കാവുകയും ചെയ്‌തു. ഉടൻ തന്നെ ട്രീറ്റ്മെൻറ് വേണമായിരുന്നെങ്കിലും ബാക്കിയുള്ള രംഗങ്ങൾ കൂടി ചിത്രീകരിച്ചിട്ടേ വിക്രം വൈദ്യസഹായം തേടിയുള്ളൂവെന്നും സംവിധായകൻ വെളിപ്പെടുത്തി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago