ക്രിസ്മസ് ആഘോഷമാക്കാൻ ആളുകൾ തിയറ്ററുകളിലേക്ക് എത്തുന്നത് ‘നേര്’ തേടി. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രം നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രം സലാറിനെ പിന്തള്ളിയാണ് നേരിന്റെ ഈ നേട്ടം. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗിൽ 50 ലക്ഷം രൂപയാണ് സലാർ സ്വന്തമാക്കിയത്.
ആദ്യ ദിവസത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിവസത്തില്‍ എത്തിയപ്പോൾ ഇത് 1.75 കോടിയായി കുറഞ്ഞു. എന്നാൽ, റിലീസ് ദിവസത്തേക്കാള്‍ കളക്ഷന്‍ ആണ് മൂന്നാം ദിനത്തിൽ നേര് നേടിയത്. ശനിയാഴ്ച നേര് നേടിയത് 3.12 കോടി രൂപയാണ് എന്ന് സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേര് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 12 കോടിയോളം രൂപയാണ് ആഗോള ഗ്രോസ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. വിദേശ മാർക്കറ്റിലും തകർപ്പൻ കുതിപ്പാണ് നേരിന്റേത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
Christmas day Kerala advance sales —#Neru tomorrow advance sale 1.88 crore+#Salaar below 50 lakhs..!!
— AB George (@AbGeorge_) December 24, 2023