ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനാണ് ഷാമിൽ. അദ്ദേഹം എടുത്ത ഒരു മേഘത്തിന്റെ ചിത്രത്തിൽ മേഘം മോഹൻലാലിനെ പോലെ ആണ് എന്ന് അദ്ദേഹത്തിനു തോന്നി. സൈനിക ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു ചിത്രകാരൻ കൂടിയാണ്. അദ്ദേഹം പകർത്തിയ ചിത്രത്തിൽ കണ്ണും മീശയും വരച്ചതോടെ അത് മോഹൻലാലിന്റെ മേഘ രൂപം ആയി മാറി. സിനിമ കലാ സംവിധാനത്തിൽ തൽപ്പരനായ ഷാമിൽ തന്റെ കൂട്ടുകാർക്ക് അയച്ചുകൊടുത്ത ആ ചിത്രം ഇപ്പോൾ മോഹൻലാലിനെ തേടിയെത്തിയിരിക്കുകയാണ്.
മോഹൻലാലിനെ കാണുവാൻ ആഗ്രഹിക്കുന്ന ഷാമിലിനെ തേടി ഇന്നലെ രാത്രി താരത്തിന്റെ ഫോൺകോൾ എത്തി. സൈനിക കേന്ദ്രത്തിലെ തുറന്ന പൊതുസ്ഥലത്ത് കുളിച്ചുകൊണ്ടിരുന്നപ്പോൾ ആണ് മേഘത്തിന് മോഹൻലാലിന്റെ ചായ ഉണ്ടോ എന്ന് അദ്ദേഹത്തിന് തോന്നിയത്. പെട്ടെന്ന് അകത്തു പോയി തന്റെ ഫോൺ എടുത്ത് ചിത്രം പകർത്തുകയായിരുന്നു. മോഹൻലാലിന്റെ ഫോൺകോൾ തന്നെ തേടിയെത്തിയത് ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളിൽ ഒന്നാണ് എന്ന് അദ്ദേഹം പറയുന്നു. കണ്ണൂർ മാച്ചേരി ചക്കരക്കൽ കണ്ടാചേരി കുടുംബാംഗമാണ് അദ്ദേഹം.