കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി സിനിമാ താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു.ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനായി ദുരിതാശ്വാസ നിധി ചലഞ്ച് ആരംഭിച്ചിരിക്കുകയാണ് സിനിമാ ലോകം.ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചലഞ്ചുകളുടെ രൂപത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ചലഞ്ച് തുടങ്ങിയിരിക്കുകയാണ്.
പണം അടച്ചതിന്റെ രസീത് പങ്കുവെച്ചുകൊണ്ട് സംഗീത സംവിധായകന് ബിജിപാലാണ് ഇതിന് തുടക്കമിട്ടത്. സംവിധായകന് ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്, ജസ്റ്റിന് വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആഷിഖ് അബു ഈ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബനെയും ടോവിനോയെയുമാണ് സംഭാവന നല്‍കാനായി ക്ഷണിച്ചിട്ടുള്ളത്. ടോവിനോ ചലഞ്ച് ഇതിനകം ഏറ്റെടുത്ത് സംയുക്ത മേനോന്, നീരജ് മാധവ്, രമേഷ് പിഷാരടി തുടങ്ങിയവരെ സംഭാവന നല്‍കാനായി ക്ഷണിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്ന വ്യാജ പ്രചാരണത്തെ തകർക്കുവാൻ വേണ്ടിയാണ് കേരളം ഒന്നടങ്കം ഇപ്പോൾ ഈ ഉദ്യമത്തെ ഏറ്റെടുത്തിരിക്കുന്നത്.വ്യാജപ്രചരണങ്ങളെ അതിജീവിച്ച് ഇന്നലെ മാത്രം നിധിയിലേക്ക് 61 ലക്ഷം രൂപ സംഭാവനയായി ലഭിച്ചിരുന്നു.