അച്ഛനെ പോലെ കഴിവുള്ളവനാണ് താൻ എന്ന് വീണ്ടും തെളിയിക്കുകയാണ് നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ.ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് അദ്വൈത് സംവിധാനം ചെയ്ത കളർഫുൾ ഹാൻഡ്സ് എന്ന ഷോർട്ട് ഫിലിമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഒരു ഷോർട്ട് ഫിലിമുമായി അദ്വൈത് എത്തുന്നത്.ആദ്യത്തെ ഷോർട്ട് ഫിലിം റിലീസ് ചെയ്തത് ദുൽഖർ ആയിരുന്നു എങ്കിൽ കളർഫുൾ ഹാൻഡ്സ് റിലീസ് ചെയ്തത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.പരിസരസംരക്ഷണത്തിന്റെ ആവശ്യകഥയാണ് ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്.