വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. താരം വീണ്ടും ഇന്നലെ വിവാഹിതരായിരുന്നു. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോൾ ആണ് താരത്തിന്റെ കഴുത്തിൽ മൂന്നാമത് മിന്നുചാർത്തിയത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടൽ എടുത്തിരിക്കുകയാണ്.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനുമായി വിവാഹമോചനം നേടാതെ ആണ് പീറ്റർ മറ്റൊരാളെ വിവാഹം ചെയ്തത് എന്നാണ് പരാതി. വടപ്പള്ളി പോലീസ് സ്റ്റേഷനില്‍ ആണ് എലിസബത്ത് പരാതി നല്‍കിയിരിക്കുനന്ത്. ഏഴുവർഷമായി പീറ്റർ ബന്ധം പിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. വനിതയ്ക്ക് മൂന്ന് മക്കളാണുള്ളത്.