മറ്റൊരു പ്രണയദിനം തിരമാലയായി ആടിത്തിമിർത്തു വിടപറയുമ്പോൾ നഷ്ടപ്പെടലുകളിൽ വീണുടയുന്ന ഒരു പിടി ജീവിതങ്ങുളുണ്ട്. ഭൂമിയിൽ വീഴുന്ന ഇലയും കായും മറ്റൊരു പുതുജീവനാകുമെങ്കിലും ആ മരത്തിനു അത് നഷ്ടം തന്നെയാണ്. രണ്ടു ഹൃദയങ്ങളുടെ ഒത്തു ചേരലിൽ തകരുന്ന സ്വപ്നങ്ങളുണ്ട്, ഒറ്റക്കാകുന്ന ആത്മാക്കളുണ്ട്… വഴിവക്കിൽ അവരെ കാത്തു നിന്നിരുന്ന, എന്നും കാത്തു സൂക്ഷിച്ചിരുന്ന, നരയും ചുളിവും തളർത്തിയ മാതൃപിതൃഹൃദയങ്ങളുണ്ട്… ഓർക്കുക, ആ വൃദ്ധ നയങ്ങളിലെ കണ്ണീരിൽ നിന്റെ പ്രായത്തോളം നീണ്ട സ്വപ്നങ്ങളുടെ കുഴിമാടം ഉണ്ട്.
ഈ ഒരു ആശയം ഉള്ളിൽ നിറച്ച് അരുൺ രാജ് പകർത്തിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബിബിൻ, അനുപ്രിയ, രമേഷ് കുമാർ, ശ്രുതി എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായിരിക്കുന്നത്.