ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഓരോ പോസ്റ്ററും കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തെ തകർക്കാൻ ഗൂഢ നീക്കം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നടൻ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന ഹൈപ്പ് ഗംഭീരമാണ്.
![kammarasambhavam movie poster](https://i0.wp.com/cinemadaddy.com/wp-content/uploads/2018/03/kammarasambhavam-movie-poster.jpg?resize=788%2C788&ssl=1)
ഏതൊരു ദിലീപ് ചിത്രം ഇറങ്ങുമ്പോഴും അവയെ തകർക്കാൻ മുന്നിട്ടിറങ്ങുന്ന ഗൂഢശക്തികൾ കമ്മാരസംഭവത്തേയും തകർക്കാൻ ലക്ഷ്യമിട്ട് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. വ്യാജ ഫേസ്ബുക്, വാട്സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി, അത് വഴി ദിലീപ് ഫാൻസ് എന്ന വ്യാജേന മറ്റു ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യാനെന്ന മട്ടിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതായതു മറ്റു താരങ്ങളുടെ ആരാധകരെ പ്രകോപിപ്പിച്ചു കൊണ്ട് അവരെ കമ്മാര സംഭവത്തിനെതിരെയും ദിലീപിനെതിരെയും തിരിച്ചു വിടുകയാണ് ഗൂഢാലോചകരുടെ ലക്ഷ്യം. എന്നാൽ ഇതിലൊന്നും തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ദിലീപ് ഓൺലൈൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന്റെ പിന്നിൽ സിനിമ രംഗത്തെ തന്നെ പല ഉന്നതരുമുണ്ടെന്ന് അവർ പറയുന്നു.
![kammarasambhavam movie poster](https://i0.wp.com/cinemadaddy.com/wp-content/uploads/2018/03/kammarasambhavam.jpg?resize=788%2C378&ssl=1)
ഇത്തരം നെറികെട്ട പ്രവൃത്തികൾ ചെയ്യുന്നവർ ആരായാലും അവർ നശിപ്പിക്കുന്നത് സിനിമ ഇൻഡസ്ട്രിയെ തന്നെയാണ്. നല്ല സിനിമകൾ ആരൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും അവ വിജയിക്കുക തന്നെ ചെയ്യും. അതു കാലാകാലങ്ങളായി തെളിയിക്കപ്പെടുന്ന സത്യം തന്നെയാണ്. സിനിമയെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ആരായാലും അവർ തോണ്ടുന്നത് സ്വന്തം കുഴി തന്നെയാണെന്ന് ഓർത്തുകൊള്ളുക.