ന്യൂസീലന്‍ഡിനോടുള്ള ഇന്ത്യയുടെ തേല്‍വിയില്‍ ഏറെ നിര്‍ണായകമായ എം.എസ് ധോനിയുടെ പുറത്താകലിനെ ചൊല്ലി വിവാദം ഇപ്പോൾ കത്തി പുറപ്പെട്ടിരിക്കുകയാണ്. ധോണി പുറത്തായത് ശരിക്കും നോബോള്‍ വിധിക്കേണ്ട പന്തിലായിരുന്നു എന്നാണ് വിലയിരുത്തല്‍.
മത്സരത്തില്‍ 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി 49ാം ഓവറില്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. എന്നാല്‍ 40 മുതല്‍ 50 വരെയുള്ള ഓവറിലെ മൂന്നാം പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ തെറ്റിച്ച പന്തിലായിരുന്നു ധോനിയുടെ പുറത്താകല്‍ എന്നാണ് കണ്ടെത്തല്‍. മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ചു ഫീല്ഡര്മാരിലധികം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ ന്യൂസിലാന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയിരുന്നു. ഇത് അംപയര്‍മാര്‍ ശ്രദ്ധിച്ചതുമില്ല. ഇക്കാര്യം കണ്ടിരുന്നെങ്കില്‍ ധോണി റണ്ണൗട്ടായ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഫ്രീ ഹിറ്റായിരുന്നെങ്കില്‍ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാകേണ്ടി വരില്ലായിരുന്നു എന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം.
Six fielders outside the 30yard circle!!🙄 Rule says only 5 fielders are allowed. What the f**k @ICC umpires are doing without even checking that simple thing. He was our final hope and he went back bcoz of poor umpiring💔 From a true hopeless INDIAN fan🥺 pic.twitter.com/cFoQhlasBu
— Visal ID (@_visal_id_) July 10, 2019