ലോകമെമ്പാടും ജനങ്ങൾ കൊറോണ വൈറസ് ഭീതിയിലാണ്. ദിനംപ്രതി അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തെലുങ്ക് സീരിയൽ താരം പ്രഭാകറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സീരിയൽ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പനിയുടെ ലക്ഷണങ്ങൾ കാണുകയും പിന്നീട് ചികിത്സയെ തുടർന്ന് അസുഖം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇപ്പോൾ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യകാന്തം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്ക്വെയാണ് താരത്തിന്റെ പരിശോധനാഫലം പുറത്തുവന്നത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന മറ്റ് സഹതാരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. താരവുമായി ബന്ധമുണ്ടായിരുന്ന എല്ലാവരും സെൽഫ് ക്വാറന്റീനിലാണ്.
Telugu TV actor Prabhakar who is playing a role in Zee TV serial #Suryakantham has tested positive for corona.
The shoot of the serial has been halted, the entire cast and crew have now gone for the testing.
— Jalapathy Gudelli (@JalapathyG) June 23, 2020