വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.
അമല്‍ ആമി എന്ന ഈ മലയാളി മോഡലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ആനയും ചാണകവും നിറഞ്ഞ ഫോട്ടോഷൂട്ടിന് പ്രശംസയും വിമർശനവും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.