ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ചിത്രമാണ് സീതാ രാമം. ഘനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പട്ടാളക്കാരനായ റാം ആയാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രമോഷന് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ലഫ്റ്റനന്റ് റാമിന് കത്തെഴുതാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ദുല്‍ഖറിനെ കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിക്കുക.
റാമിനായി കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘#SitaRamamMalayalamMovie, #LetterToLieutenantRam, #WayfarerFilsm’ എന്നീ ഹാഷ് ടാഗുകള്ക്കൊപ്പമായിരിക്കണം കത്ത് പങ്കുവയ്ക്കേണ്ടത്. പ്രേക്ഷകര്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കത്ത് പങ്കുവയ്ക്കാം. വിജയികള്‍ക്ക് ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള അവസരത്തിനൊപ്പം സമ്മാനങ്ങളുമ ലഭിക്കും.
മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക യായി എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ സീതയെയാണ് മൃണാള്‍ അവതരിപ്പിക്കുന്നത്. ‘അഫ്രീന്’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും എത്തുന്നു. സംവിധായകന് ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്വപ്ന സിനിമയാണ് സീതാ രാമം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍.