നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ ക്രൈംബ്രാഞ്ച് നിരാശരായിരുന്നു. രാവിലെ ദിലീപിന്റെ വീടിനു മുന്നിൽ എത്തിയ ഉദ്യോഗസ്ഥർ വിധി വന്നതോടെ മടങ്ങുകയായിരുന്നു.
ക്രൈംബ്രാഞ്ച് ദിവസങ്ങളോളം വാദങ്ങൾ നിരത്തിയിട്ടും അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയിട്ടും ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന്റെ നിരാശ ദിലീപിന്റെ വീടിന്റെ പരിസരത്ത് എത്തിച്ചേർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുഖത്ത് ദൃശ്യമായിരുന്നു. മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഒന്നും തയ്യാറിയില്ല. വിധിപ്പകർപ്പ് ലഭിച്ച ശേഷം മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പറഞ്ഞത്. മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയുന്ന ദിവസം ദിലീപിന്റെ വീടും പരിസരവും മാധ്യമങ്ങളും പൊലീസും കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചതിനെ തുടർന്ന് വീടിന്റെ പരിസരത്ത് തടിച്ചു കൂടിയവർ അവിടെ നിന്ന് മാറി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ആയിരുന്നു ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ദിലീപിന് എതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ ദിലീപ് അനുകൂലികളിൽ നിന്ന് നിരന്തര അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു.