മമ്മൂട്ടിയോടൊപ്പം നിരവധി യുവ താരങ്ങൾ അണിനിരന്ന് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ചിത്രം വളരെ വലിയ നിരൂപകപ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വൻവിജയം ആയിത്തീരുകയും ചെയ്തു. ചിത്രത്തിലെ വമ്പിച്ച അഭിനയത്തിന് മെഗാസ്റ്റാർ മമ്മൂട്ടിക്ക് മലയാളത്തിലെ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ് ലഭിച്ചിരിക്കുകയാണ്. പല ഭാഷകളിലായി വിജയിയെ കണ്ടെത്തുന്ന ഒരു അവാർഡാണിത്. ഇതിന് മലയാളത്തിൽ നിന്നും അർഹനായത് മമ്മൂട്ടിയാണ്.
പതിവ് ചിത്രങ്ങളിൽ നിന്നും ഉണ്ടയെ വ്യത്യസ്തമാക്കുന്നത് അതിൽ ഹീറോയിസം ഇല്ല എന്നതാണ്. വളരെ റിയലിസ്റ്റിക് ആയി പോലീസുകാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രം നിർമ്മിച്ചത് കൃഷ്ണൻ സേതു കുമാറാണ്. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. ചിത്രത്തെ തേടി ഇനിയും നിരവധി പുരസ്കാരങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല.തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ബാനറുകളിൽ ഒന്നായ ജെമിനി സ്റ്റുഡിയോസ് ആയിരുന്നു ഉണ്ടയുടെ പ്രൊഡക്ഷൻ കമ്പിനി. പാർവതിയാണ് മികച്ച നടി. ആഷിക് അബു സംവിധായകൻ