ജന പ്രിയ ഷോ ബിഗ്ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായി. ഈ ആഴ്ചയായിരുന്നു ടാസ്കിനിടയില് ഡോ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. ഉടന്‍ തന്നെ ബിഗ്ബോസ് അദ്ദേഹത്തെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തു. രേഷ്മയ്ക്ക് വിദഗ്ത ചികിത്സയും നല്കി.
ഈ ആഴ്ച അവസാനം മോഹന്‍ലാല്‍ വന്ന് ഇതൊരു പ്രാങ്ക് ആയിരുന്നുവെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. രേഷ്മയുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയും അദ്ദേഹം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു.
ഇതിന് പിന്നാലെ രജിത് സാർ ആരാധകരുടെ പ്രതിഷേധം അലയടിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ നിരവധി നെഗറ്റീവ് കമന്റുകൾ ആണ് ആരാധകർ പോസ്റ്റ് ചെയ്യുന്നത്. ഷോ ഹോസ്റ്റ് ചെയ്യുന്ന നടൻ മോഹൻലാലിന്റെ പേജിലും ആരാധകർ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.