‘ദബങ്’ സംവിധായകന് അഭിനവ് സിങ് കശ്യപ് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ല എന്നാണ് അഭിനവിന്റെ വാദം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കഴിഞ്ഞ പത്തു വർഷങ്ങളായി താൻ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യിൽ നിരവധി തെളിവുകൾ ഉണ്ടെന്നും അഭിനവ് പറഞ്ഞു.
സൽമാൻ ഖാൻ നായകനായ ദബങ് സംവിധാനം ചെയ്തത് അഭിനവ് ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാൻ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങൾ ആയിരുന്നു സൽമാൻഖാന്റെ കുടുംബത്തിൽ നിന്നും ഉണ്ടായത്. മറ്റ് നിർമാണ കമ്പനികളുമായി ഇദ്ദേഹം കരാർ ഒപ്പിടാൻ തയ്യാറായെങ്കിലും സൽമാൻ ഖാന്റെ ഭീഷണിക്ക് മുമ്പിൽ അവരെല്ലാം വഴങ്ങി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്മാന് ഖാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു. ചിത്രത്തിന്റെ റിലീസ് മുടക്കാൻ സൽമാൻഖാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ട്രോളുകളും പ്രചാരണങ്ങളും നടത്തി സൽമാൻ ഖാൻ ചിത്രത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുവാൻ ശ്രമിച്ചപ്പോഴും സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നും ഭീഷണിയും എതിർപ്പുകളും ഉണ്ടായിരുന്നു. തന്റെ കരിയർ മാത്രമല്ല വ്യക്തിജീവിതവും തകർക്കുവാൻ ഇവർ ശ്രമിച്ചെന്നും അഭിനവ് പറയുന്നുണ്ട്.
കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികൾ നേരിട്ടു. ഇതിന്റെ ഭാഗമായി വിവാഹബന്ധം വരെ നടത്തേണ്ടിവന്നു എന്നും അഭിനവ് പറയുന്നു. സൽമാൻഖാന്റെ ഇഷ്ടങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാത്തതിന്റെ പേരിൽ ആണ് ഇത്രയും പീഡനങ്ങൾ ഏൽക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാൻ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്കോട്ട് സല്മാന് ഖാന് എന്നീ ഹാഷ്ടാഗുകളോടെ അഭിനവ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് അഭിനവിന്റെ പോസ്റ്റ് പങ്കുവച്ചു.
Please take a moment to read this post by Dabangg’s director, Abhinav Kashyap.
He talks about how he has been bullied & mentally tortured by the bigwigs (Salman Khan & family) of Bollywood. I am appalled. pic.twitter.com/Nj9WIFymEx— Chamku (@Chamkeelii) June 15, 2020