ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡാകിനി. സന്ദീപ് സേനന്റെ ഉര്‍വ്വശി തിയ്യേറ്റേഴ്സും ബി രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.
സുരാജിനു പുറമേ,ചെമ്പൻ വിനോദ് ജോസ്,സുഡാനി ഫ്രം നൈജീരിയയിൽ ഉമ്മമാരായി തിളങ്ങിയ ബാലുശ്ശേരി സരസ,സാവിത്രി ശ്രീധരന് എന്നിവരും ഇന്ദ്രന്‍സ്, അലന്‍സിയര്‍, പോളി വല്സന്,സേതുലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ഡാകിനി വിതരണത്തിനെത്തിക്കുന്നത്. അലക്സ് പുളിക്കലാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രാജാണ്.
പ്രതാപ് രവീന്ദ്രന് കലാസംവിധാനവും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.