മലയാളത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ചെയ്യുന്ന കഥാപാത്രങ്ങളിലും സിനിമകളിലും കാണിക്കുന്ന മമികവ് അദ്ദേഹത്തെ ഏറ്റവും മികച്ച യുവതാരം ആക്കി മാറ്റി എന്ന് നിസ്സംശയം പറയാൻ സാധിക്കും .അടുത്തകാലത്ത് അദ്ദേഹത്തിൻറെ സിനിമ തിരഞ്ഞെടുപ്പിലും ഈ മികവ് നമുക്ക് കാണുവാൻ സാധിക്കും. വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്സ്, സൂപ്പർ ഡീലക്സ് തുടങ്ങി അവസാനം അഭിനയിച്ച എല്ലാ സിനിമകളും ബോക്സ് ഓഫീസ് ഹിറ്റും വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്ന സിനിമകളുമാണ്.
ഇപ്പോൾ ഫഹദ് ഫാസിലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രിയപ്പെട്ട സംവിധായകൻ നിതേഷ് തിവാരി. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി ഡങ്കൽ സംവിധാനം ചെയ്ത സംവിധായകനാണ് നിതേഷ് തിവാരി. ചെയ്യുന്ന കഥാപാത്രങ്ങളിളെല്ലാം ഫഹദ് ഫാസിൽ ഗംഭീരമാണ് .അദ്ദേഹത്തെ വൈകിയാണ് തിരിച്ചറിഞ്ഞത് .എന്നാൽ ഞാനിപ്പോൾ അദ്ദേഹത്തിൻറെ വലിയ ഒരു ആരാധകനാണ്. ഇനിയും ഇങ്ങനത്തെ മികച്ച കഥാപാത്രങ്ങളിലൂടെ ഞങ്ങളെ ആഹ്ലാദിപ്പിക്കുക സഹോദരാ, നിതേഷ് തിവാരി ട്വിറ്ററിൽ കുറിച്ചു .ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻറെ പ്രതികാരം ,ഞാൻ പ്രകാശൻ ,സൂപ്പർഡീലക്സ് എന്നീ പ്രകടനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹം ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചത്.