പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘കർണ്ണൻ ‘ അണിയറയിൽ ഒരുങ്ങുകയാണ്. ധനുഷ് നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി രജിഷ വിജയനും ലാലും എത്തുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച രജീഷയുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ഇത്.
ചിത്രം നിർമ്മിക്കുന്നത് കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷൻസ് ആണ്. പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ ലാലിനൊപ്പം യോഗി ബാബുവും നാട്ടി എന്ന നടരാജൻ സുബ്രഹ്മണ്യനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ധനുഷിന്റെ നാൽപ്പത്തിയെന്നാമത്തെ ചിത്രമാണ് കർണൻ.
BREAKING NEWS #Dhanush – @mari_selvaraj film #Dhanush41 Title is : #KARNAN..!
Produced by @theVcreations #கர்ணன் pic.twitter.com/duLwdiuoi7
— Tamil Censor 🅙 (@TamilCensor) January 5, 2020
#Dhanush – #MariSelcaraj's film #Karnan kick-started with a Pooja.
— தனிக்காட்டு ராஜா™😎🔥 (@Dhanush_Sugu3) January 4, 2020