‘കബാലി’ക്ക് പിന്നാലെ ആകാശം തൊടുന്ന പ്രൊമോഷനുമായി എത്തിയ രജനികാന്ത് ചിത്രം ‘ദര്‍ബാറിന്റെ പ്രൊമോഷന്റെ ഭാഗമായി വിമാനത്തില്‍ രജനിയുടെ പടം പതിച്ചിരിക്കുകയാണ്. ‘ദര്‍ബാര്‍ ഫ്ളൈറ്റ്’ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ കബാലി സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രമോഷനുകൾ ഉണ്ടായിരുന്നു. രജനികാന്തിനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ റിലീസിന് ഒരുങ്ങുന്ന ഈ വേളയിൽ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
രജനി പോലീസ് വേഷത്തിലെത്തുന്ന നയൻതാര നായികയായി വേഷമിടുന്ന ദർബാർ ജനുവരി ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. സുനിൽ ഷെട്ടി, യോഗി ബാബു, നിവേദ തോമസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. ദര്‍ബാര്‍ എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
🤩🤩🤩 pic.twitter.com/8qRFz6paVm
— Anirudh Ravichander (@anirudhofficial) January 2, 2020
രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ
ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.