നടന് രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെ സ്റ്റൈലിഷ് ദമ്പതികളാണ്. ഇരുവരുടേയും വസത്രധാരണം എപ്പോഴും ബോളിവുഡ് കോളങ്ങളിലും ശ്രദ്ദ നേടാറുണ്ട്. മുഖ്യ വേദികളില്‍ താരങ്ങള്‍ എത്തുന്ന സ്റ്റൈലും വസ്ത്രവും എല്ലാം സോഷ്യല്‍ മീഡിയയിലും ചര്‍ച്ച വിഷയമാകാറുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ച് എത്താന്‍ താരങ്ങള്‍ മിക്കപ്പോഴും ശ്രദ്ദിക്കാറുണ്ട്..ഇപ്പോഴിത രണ്‍വീറിന്റെ വസ്ത്രം നല്കിയ എട്ടിന്റെ പണിയെ കുറിച്ച് ദീപിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ.് കപില്‍ ശര്‍മയുടെ ഷോയിലാണ് ദീപിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ബാഴ്സലോണയിലെ സംഗീത പരിപാടിയില്‍ രണ്‍വീറിനോടൊപ്പം പങ്കെടുക്കുമ്പോഴാണ് സംഭവം നടന്നത്.
രണ്‍വീര്‍ വളരെ റൊമാന്റിക്കാണെന്നും പക്ഷെ വളരെ പെട്ടെന്ന് സന്തോഷിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന് പ്രകൃതക്കാരന് ആണെന്നും ദീപിക പറഞ്ഞു. അന്ന് പരിപാടിയില്‍ രണ്‍വീര്‍ എത്തിയത് ലൂസ് പാന്റ് ധരിച്ചായിരുന്നു, പരിപാടിയില്‍ താരം ഡാന്‍സ് ചെയ്യുകയായിരുന്നു പെട്ടെന്ന് പാന്റ് സ്റ്റിച്ച് പൊട്ടിപ്പോയി രണ്‍വീറിന്റെ ശബ്ദം മാറി തനിക്ക് ടെന്‍ഷന്‍ ആകുകയും ചെയ്തുവെന്നും ദീപിക പറഞ്ഞു. എല്ലാവരും പരിപാടി ആസ്വദിച്ചപ്പോള്‍ താന്‍ അവിടെ ഇരുന്ന് കീറിയ പാന്റ് തുന്നുകയായിരുന്നുവെന്ന് ദീപിക പറഞ്ഞു. മാത്രമല്ല എല്ലാ വീട്ടമ്മമാരെ പോലെ താനും രണ്‍വീറിന്റെ പോക്കറ്റില്‍ നിന്നും പൈസ കട്ടെടുക്കാറുണ്ടെന്നും താരം പറഞ്ഞു. താരത്തിന്റെ പുറത്തിറങ്ങാനിക്കുന്ന ഏറ്റവും പുതിയ ചിത്രം ഛാപക് ആണ്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പ്രമേയം