ഓം ശാന്തി ഓം എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്ന താരമാണ് ദീപിക പദുകോൺ. തുടർന്ന് ലവ് ആജ് കൽ, തമാശ, ഛപക്, ചെന്നൈ എക്സ്പ്രസ്സ് തുടങ്ങിയ പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ താരത്തിന് സാധിച്ചു. അതോടൊപ്പം തന്നെ ദി ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ [TLLLF] എന്ന സംഘടനയിലൂടെ മാനസികമായി ആരോഗ്യപ്രശ്നമുള്ളവർക്കായി പല തരത്തിലുള്ള പ്രവർത്തനങ്ങളും ദീപിക നടത്തുന്നുണ്ട്.
ആ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുവാനായി തനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രങ്ങൾ ദീപിക വിൽപ്പനക്ക് വെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ദീപിക വിൽക്കാൻ വെച്ച വസ്ത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. നടി ജിയാ ഖാന്റെ സംസ്കാര ചടങ്ങുകളിൽ ധരിച്ച ഒരു വെളുത്ത ഷോർട്ട് കുർത്തയും പ്രിയങ്ക ചോപ്രയുടെ അച്ഛന്റെ ഓർമ്മക്ക് നടത്തിയ പ്രാർത്ഥനാസമ്മേളനത്തിൽ ധരിച്ച ഒരു വെള്ള ലോങ്ങ് കുർത്തയുമാണ് താരം വിൽപ്പനക്ക് വെച്ചത്. ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
I am so shocked.. my favourite Deepika Padukone has auctioned her non couture clothes from 2013.. I repeat 2013 that she wore to different funeral events. 😒😒
Low blow! pic.twitter.com/2vFPoVEeWV— Maya (@Sharanyashettyy) August 16, 2021