ബോളിവുഡ് സൂപ്പർ താരവും തന്റേതായ നിലപാടുകൾ കൊണ്ട് എന്നും വേറിട്ട് നിൽക്കുന്നതുമായ നടി ദീപിക പദുകോണിന് വേൾഡ് ഇക്കണോമിക് ഫോറം ക്രിസ്റ്റൽ അവാർഡ്. മാനസികാരോഗ്യ അവബോധത്തിന് വേണ്ടി വാദിക്കുകയും മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്കെതിരെ വ്യാപകമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനാണ് അവാർഡ് നൽകിയിരിക്കുന്നത്. 34 കാരിയായ നടിക്ക് അവാർഡ് സമ്മാനിച്ചത് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേൾഡ് ആർട്ട്സ് ഫോറത്തിന്റെ ചെയർമാനും സഹസ്ഥാപകയുമായ ഹിൽഡെ ഷ്വാബാണ്. മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിനായി ദി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷൻ ദീപിക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് ദീപിക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
As #wef20 gets underway, @deepikapadukone stresses the importance of addressing mental health issues when building a more sustainable and inclusive world.@TLLLFoundation
Find out more: https://t.co/yja3lFKDLN #healthyfutures pic.twitter.com/7p0U3AoDpR
— World Economic Forum (@wef) January 20, 2020