ബോളിവുഡിലും ഹോളിവുഡിലും തന്റെ നിറസാന്നിധ്യം തെളിയിച്ച നടിയാണ് ദീപിക പദുകോൺ. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസ് അവതാരകരുടെ ഒരു ഒത്തുകൂടലിൽ സ്പെഷ്യൽ ഗസ്റ്റായി ക്ഷണിച്ചിരുന്നത് ഈ സുന്ദരിയെയാണ്. ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചതും ദീപിക തന്നെയായിരുന്നു. സൽമാൻ ഖാൻ, കമൽ ഹാസൻ, ജൂനിയർ എൻ ടി ആർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ലാലേട്ടന് ചടങ്ങിൽ സംബന്ധിക്കുവാൻ സാധിച്ചിരുന്നില്ല. അതറിയാതെ ദീപിക മോഹൻലാലിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് കമൽ ഹാസൻ ആരാണ് മോഹൻലാലെന്ന് അറിയാമോ എന്ന് ദീപികയോട് ചോദിച്ചത്. സമയോചിതമായി ദീപിക നൽകിയ മറുപടി ഇതായിരുന്നു. “നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഒപ്പം ഇന്ത്യയിൽ നിർമിക്കുവാൻ പോകുന്ന ഏറ്റവും വലിയ ചിത്രത്തിലെ നായകനുമാണ് അദ്ദേഹം.” ഉത്തരം കേട്ട കമൽ ഹാസൻ, സൽമാൻ ഖാൻ എന്നിങ്ങനെ അവിടെയുണ്ടായിരുന്നവരെല്ലാം നിറഞ്ഞ കൈയ്യടികളാണ് സമ്മാനിച്ചത്.