മലയാള സിനിമയില്‍ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപിക സതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം ഇതിന് മുന്‍പും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്.ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തവണയും താരം കടല്‍ ത്തീരത്ത് വെളുത്ത ഗൗണ്‍ അണിഞ്ഞ് ഗ്ലാമറസ് ആയിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടര്‍ ആയിരുന്നു അവതരിപ്പിച്ചത്. പിന്നീട് കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ താരത്തിന് നിരവധി അവസരങ്ങള്‍ തേടിയെത്തി.
ഏറ്റവുമൊടുവില്‍ അഭിനയിച്ചത് പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സിലാണ്. ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിയിരുന്നു. വില്യം ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിമാറിയത്.