ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ, എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ ബിക്കിനിയിൽ ഉള്ള ഒരു ചിത്രവും തരംഗം സൃഷ്ടിച്ചിരുന്നു.
“ഒരു മറാത്തി ചിത്രത്തിന് വേണ്ടിയായിരുന്നു താരം ആ വേഷത്തിൽ എത്തിയത്. ഈ ചിത്രം ഏറെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഇപ്പോൾ അതിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ്തി. ഒരുപാട് പോസറ്റീവ് കമന്റുകൾ അതിന് ലഭിച്ചിരുന്നു. പേരിന് വെറുതെ ഗ്ലാമറസ് റോളുകൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല. ആ സിനിമയിൽ സീനിന് അത് ആവശ്യമെങ്കിൽ അത് ചെയ്യണ്ടത് ഒരു അഭിനയത്രി എന്ന നിലയിൽ എന്റെ കടമയാണ്..’
എന്നാൽ തനിക്ക് സിനിമയിൽ വിചാരിച്ചതുപോലെ ഉയർച്ച ഉണ്ടായില്ലെന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് താരം. തനിക്ക് സിനിമാമേഖലയിൽ അത്യാഗ്രഹം ഉണ്ടെന്നും അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. തന്റെ സിനിമ ഇറങ്ങി തിയേറ്ററിൽ എത്തുമ്പോൾ തനിക്കു ലഭിച്ച വേഷം കുറച്ചു കൂടി മെച്ചപ്പെടുത്തേണ്ടത് ഉണ്ടെന്ന തോന്നൽ എപ്പോഴും തനിക്കു ഉണ്ടാകാറുണ്ടെന്നും എത്ര സിനിമകൾ ചെയ്താലും ഇനിയും ചെയ്യണമെന്ന ആഗ്രഹമാണ് തനിക്കന്നും ദീപ്തി പറയുന്നു. മുടി മുറിച്ചു ബൈക്ക് ഓടിക്കുന്ന കഥാപാത്രങ്ങൾ ഒരുപാട് തന്നെ തേടി വരുന്നുണ്ട് നീനയിലെ പോലെ അതെ വേഷം തനിക്കു ചെയ്യാൻ ഒക്കാത്തത്കൊണ്ട് എല്ലാം വേണ്ടന്ന് വെക്കുന്നു എന്നാൽ സിനിമയിൽ വ്യക്തികൾ ഇല്ല വേഷങ്ങളെ ഉള്ളുവെന്നും അതിൽ ശാരിരിക മാറ്റം വരുത്താനും ഏത് ഡ്രസ്സ് ഇടാനും തനിക്കു ഒരു മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു.