ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ, എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.
തരത്തിൻ്റെ ഒരു കിടിലൻ നൃത്തം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തൻ്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അടുത്തിടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു വലിയ ഹിറ്റായി മാറിയ ലക്ഷ്മി ബോംബ് എന്ന അക്ഷയ് കുമാർ – ലോറെൻസ് ചിത്രത്തിലെ ഗാനത്തിനാണ് ദീപ്തി സതി ഈ വീഡിയോയിൽ ചുവടു വെച്ചിരിക്കുന്നത്. ആ ചിത്രത്തിലെ ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അക്ഷയ് കുമാറും നായികാ കിയാരാ അദ്വാനിയും ചുവടു വെച്ച ആ ഗാനത്തിന് ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത് ദീപ്തി സതിയും പ്രശസ്ത നർത്തകനായ നീരവ് ബവലിച്ചയുമാണ്. തൻ്റെ നൃത്ത വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാവർക്കും ദീപാവലി ആശംസകൾ നേരുകയാണ് ദീപ്തി. ഇതേ നൃത്ത ചുവടുകൾ വെച് വീഡിയോ ഉണ്ടാക്കി ഇൻസ്റാഗ്രാമിലിട്ടു തങ്ങളെ ടാഗ് ചെയ്യാനും ദീപ്തി സതി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച് പിന്നീട് അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമാണ് ദീപ്തി. മൂന്നാം വയസ്സു മുതൽ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള താരം നല്ലൊരു നർത്തകി കൂടിയാണ്. നിരവധി ബ്യൂട്ടി കോണ്ടസ്റ്റ്കളിൽ താരം പങ്കെടുക്കുകയും ഒരുതവണ മിസ് കേരള ആവുകയും ചെയ്തിട്ടുണ്ട്.