മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു. ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ദേവ് മോഹൻ. മലപ്പുറം സ്വദേശിയായ റജീനയെ താരം ഇപ്പോൾ വിവാഹം ചെയ്തിരിക്കുകയാണ്. കുടുംബത്തിൽ ഒരു മരണം സംഭവിച്ചതിനാൽ വിവാഹം ലളിതമായി നടത്തുവാൻ തീരുമാനിച്ചു എന്നാണ് താരം പറയുന്നത്. ഇരുവരും പത്ത് വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയും ആശംസകളോടെയും ആണ് തങ്കൾ വിവാഹിതരാകുന്നത് എന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞദിവസം വിവാഹത്തെപ്പറ്റി സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് താരം ഇട്ടിരുന്നു.
താരത്തിന്റെ കുറിപ്പ്:
‘നീയെന്റെ ആത്മാവിന് തെളിച്ചം തന്നു.അതൊരു മുത്തശ്ശിക്കഥയല്ല.പത്തുവര്‍ഷത്തിലേറെയായുള്ളതാണ്.നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു.ക്ഷമയോടെ,എനിക്കു ചാരാനുള്ള തൂണായി..ഒരു ജീവിതവും തന്ന് നീ എനിക്കൊപ്പം ഉണ്ടായിരുന്നു.എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്-എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍.എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്ക്കാന് എന്നെ അനുവദിക്കൂ..നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍..നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍..പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്.ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും.’