ദേവ് മോഹൻ സൂഫിയും സുജാതയും എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ്. പക്ഷെ അദ്ദേഹത്തെ സൂഫി എന്ന് വിളിക്കാനാണ് പ്രേക്ഷകർക്ക്കൂടുതൽ ഇഷ്ടം, നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായിരുന്നു. നിരവധി വെല്ലുവിളികൾ നേരിട്ടാണ് വിജയ് ബാബു ചിത്രം ഒടിടി റിലീസിന് ഒരുക്കിയത്, നിരവധിപേർ അദ്ദേഹത്തിനെ വിമർശിച്ചിരുന്നു.. പക്ഷെ വിജയ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.. ചിത്രത്തിലെ നായകൻ ജയസൂര്യ ആണെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കിയത് സൂഫിയായ് അഭിനയിച്ച ദേവ് മോഹൻ ആയിരുന്നു.
നിരവധി പെൺകുട്ടികളുടെ ഹീറോയായി മാറിയ ദേവ് ഇപ്പോൾ തന്റെ പ്രണയവും പ്രണയിനിയെയും ആരാധകർക്കായി പരിചയപെടുത്തിയിരിക്കുകയാണ്.. താരത്തിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായി മാറുകയാണ്.. “നീ എന്റെ ആത്മാവിന് ശാന്തത കൊണ്ടുവന്നു. ഇത് തല്ക്ഷണമുള്ളൊരു മുത്തശ്ശിക്കഥയല്ല, മറിച്ച് ഒരു ദശകത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം കാലത്തും നീ എന്റെ അരികിലുണ്ടായിരുന്നു, നമ്മുടെ ജീവിതം ഒരുമിച്ചു ചേരുമ്ബോള്‍ ക്ഷമയോടെ നീ എന്റെ നെടുതൂണാകൂ, എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നീ എന്റെ അരികില്‍ ഉണ്ടായിരുന്നു, ആ നിമിഷങ്ങളാണ് എന്നെ നിര്‍വ്വചിച്ചത്.”. ഇതാണ് താരത്തിന്റെ കുറിപ്പ്.. ഇതിനൊപ്പം പ്രണയിനിയുടെ ഒരു ചിത്രവും ഉണ്ട്… ദേവ് ബംഗളൂരുവില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയിരുന്നു. ഓഡിഷന് വഴിയാണ് ദേവിനെ സിനിമയിൽ തിരഞ്ഞെടുത്തത്..