വിജയും അറ്റ്ലീയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.വിജയ്യുടെ 63ആം ചിത്രമായ ഇത് ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്.തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അഭിമുഖമായ റീബ മോണിക ജോണാണ് ദളപതി 63 യില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വനിത ഫുട്ബോള്‍ ടീം താരമാണ് ചിത്രത്തില്‍ റീബ. ജരുഗണ്ടി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് നേരത്തെ പരിചിതയാണ് റീബ.
ചിത്രത്തിൽ നയൻതാര ആണ് നായിക.ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.