മലയാള സിനിമയിലെ സുന്ദരനായ വില്ലൻ എന്ന പേരിന് തികച്ചും യോഗ്യനായ നടനാണ് ദേവൻ. നായകനായും വില്ലനായും സഹനടനായും മലയാള സിനിമയുടെ ഭാഗമായ ദേവന് അന്യഭാഷയിലും നിറസാന്നിദ്ധ്യമായിരുന്നു. മലയാളികളുടെ സ്വകാര്യ സ്വത്തായ മമ്മൂക്കയേയും ലാലേട്ടനേയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടൻ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരാണ്. മിക്ക അന്യഭാഷ നടന്മാര്ക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു ലിമിറ്റ് ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പ്രകടനം കൊണ്ട് നമ്മളെ ഞെട്ടിക്കുക മാത്രമല്ല നമ്മളെ കൂടി ഗംഭീര പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടന്മാരാണ്. മറ്റു ഭാഷകളില്‍ ചെല്ലുമ്പോൾ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇവരുടെ വില നമുക്ക് കൂടുതല്‍ ബോദ്ധ്യപ്പെടുന്നത്.