മലയാളി സിനിമ പ്രേക്ഷകർ കണ്ട ഏറ്റവും സുന്ദരനായ വില്ലനാരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന ഒരു പേരാണ് ദേവന്റേത്. സൗന്ദര്യം തനിക്ക് ശാപമാണെന്നാണ് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നടൻ രണ്ടു വർഷം മുൻപ് ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുന്നത്.
സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആരാധന കൂടി ഒരിക്കല്‍ ഒരു യുവതിയെത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞു. എന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നുവെന്നും ദേവൻ പറഞ്ഞു.