‘അർജുൻ റെഡ്ഡി’ എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ഇളക്കിമറിച്ച ആക്ടറാണ് വിജയ് ദേവാരകൊണ്ട. “ഡിയർ കോമ്രേഡ്” എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കേരളത്തിലേക്ക് എത്തിയ വിജയ് ദേവരകൊണ്ട ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ഇഷ്ടങ്ങളെ പറ്റി മനസ്സ് തുറക്കുകയുണ്ടായി. അദ്ദേഹം അധികം മലയാള സിനിമകൾ കാണാറില്ല എന്നും ദുൽഖറിന്റെ സിനിമകളാണ് കൂടുതൽ കണ്ടിട്ടുള്ളത് എന്നും പറഞ്ഞു.
മമ്മൂക്ക ഒരു മെഗാസ്റ്റാർ ആണെന്നും എന്നാൽ വളരെ കൂളായ മനുഷ്യനാണെന്നും അദ്ദേഹം പങ്കുവെച്ചു. വിജയ് ദേവരാകൊണ്ടക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദുൽഖറിന്റെ ഉസ്താദ് ഹോട്ടലാണ്. ഡിയർ കോമ്രേഡ് എന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റി എത്തുകയാണ്. ചിത്രത്തിന്റെ തെലുങ്ക് തമിഴ് മലയാളം വേർഷനുകൾ റീലീസ് ചെയ്യുന്നത് ഒരേസമയത്ത് ആയിരിക്കും.